‘വിക്രമി’ൽ ഫഹദിന് പുറമെ നരേനും??

‘വിക്രമി’ൽ ഫഹദിന് പുറമെ നരേനും??

‘എന്റെ ഖൽബിലെ വെണ്ണിലാവ് നീ നല്ല പാട്ടുകാരാ’ എന്ന ഗാനത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടനാണ് നരേൻ. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും അഭിനയിച്ച നടന് തമിഴകത്തും ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോൾ കമൽ ഹാസൻ നായകനായി എത്തുന്ന ‘വിക്രം’ എന്ന ചിത്രത്തിൽ നരേനും ഒരു പ്രധാന കഥാപത്രമായി എത്തുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം കമൽ ഹാസന്റെ 232ആം സിനിമയാണ്. കമൽ ഹസൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളി താരം ഫഹദ് ഫാസിലും വിജയ് സേതുപതിയും ‘വിക്രമി’ൽ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൽ നരേൻ അഭിനയിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ‘കൈതി’ എന്ന ലോകേഷ് കനകരാജിന്റെ ചിത്രത്തിലും നരേൻ അഭിനയിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *