വിക്രാന്തിന്റെ ഉള്‍ക്കടലിലെ പരിശോധനകള്‍ വിജയകരം

ഇന്ത്യ തദ്ദേശീയമായി ആദ്യം നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ സമുദ്രപരീക്ഷണം വിജയകരം എന്ന് റിപ്പോർട്ടുകൾ . ഉള്‍ക്കടലിലെ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രൊപ്പല്‍ഷന്‍ സംവിധാനം കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കി.
അടുത്തവര്‍ഷം പകുതിയോടെ കപ്പല്‍ കമ്മിഷന്‍ ചെയ്യുകയാണ് ലക്ഷ്യം.

കഴിഞ്ഞ ദിവസമാണ് ഐഎന്‍എസ് വിക്രാന്തിന്റെ പരീക്ഷണയോട്ടം ആരംഭിച്ചത്.40,000 ടണാണ് ഐഎന്‍എസ് വിക്രാന്തിന്റെ ഭാരം. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യുദ്ധ കപ്പലായ വിക്രാന്തിനോടുള്ള ആദരസൂചകമായി ഇതിന് അതേപേര് തന്നെ നല്‍കുകയായിരുന്നു. സമുദ്ര പരീക്ഷണങ്ങള്‍ക്ക് ശേഷം ആയുധങ്ങളും യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ സംവിധാനങ്ങളും കപ്പലില്‍ ഘടിപ്പിക്കുന്ന ദൗത്യം തുടങ്ങും. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും.

Comments: 0

Your email address will not be published. Required fields are marked with *