വിദ്യാബാലന്റെ ‘ഷേര്‍ണി’ക്ക് സ്നേഹാദരങ്ങള്‍ നല്‍കി അമൂല്‍

വിദ്യാബാലന്റെ ഏറ്റവും പുതിയ സിനിമയാണ് ഷേർണി. ജൂൺ 19ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇപ്പോൾ ഷേർണി സിനിമയ്ക്ക് സ്നേഹാദരങ്ങൾ നൽകിയിരിക്കുകയാണ് അമൂൽ.

അമൂൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിദ്യാബാലന്റെ ഷേർണിയിലെ കഥാപാത്രമായ വിദ്യ വിൻസെന്റിന്റെ മനോഹരമായ ഒരു ഗ്രാഫിക്സാണ് അമൂൽ സൃഷ്ടിച്ചത്. ഈ ആനിമേറ്റഡ് ഗ്രാഫിക്സ് അമൂൽ ഇന്ത്യയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളിലാണ് പങ്കുവെച്ചിരിക്കുന്നത്.

ഒരു കഷ്ണം റൊട്ടി പിടിച്ചുകൊണ്ട് രണ്ട് കടുവകൾക്കിടയിൽനിന്ന് കാട്ടിലൂടെ നോക്കുന്ന വിദ്യയെ ഗ്രാഫിക്സില്‍ കാണാം. പോസ്റ്റ് പങ്കുവെച്ച് അമൂലിനോട് നന്ദി അറിയിച്ചിരിക്കുകയാണ് വിദ്യാബാലൻ. അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുകുൾ ചദ്ദ, വിജയ് റാസ്, നീരജ് കബി, ശരത് സക്‌സേന, ബ്രിജേന്ദ്ര കല എന്നിവരും അഭിനയിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *