വിന്‍ ഡീസലിന്റെ എഫ് 9 കാന്‍ ചലച്ചിത്ര മേളയില്‍

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളിലൂടെ ആരാധകരുടെ ആവേശമായി മാറാന്‍ പോകുന്ന എഫ് 9 കാന്‍ ചലച്ചിത്രമേളയില്‍. അടുത്ത മാസം 6 മുതല്‍ 11 വരെ തീയതികളില്‍ നടക്കുന്ന മേളയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സീരീസിലെ ഒന്‍പതാമത്തെ ചിത്രമാണ് എഫ് 9.

വിന്‍ ഡീസല്‍ അഭിനയിക്കുന്ന ചിത്രം ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുകയാണ്. ജൂലൈ ആദ്യ വാരത്തോടെയാകും ചിത്രത്തിന്റെ പ്രീമിയര്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഈ മാസം 25ന് ചിത്രം അമേരിക്കയില്‍ റീലീസ് ചെയ്യാനിരിക്കുകയാണ്. വിന്‍ ഡീസലിനൊപ്പം മിഷെല്ല, ജോര്‍ദാന, ടൈറസ്, നതാലി, ജോണ്‍ സീന, ചാര്‍ലൈസ് തൈറോണ്‍ തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചൈന, റഷ്യ, കൊറിയ, ഹോംഗ്‌കോംഗ് എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം മികച്ച കളക്ഷനും നേടുന്നുണ്ട്.

ഇന്ത്യയിലും ചിത്രം ഈ മാസം 25ന് റീലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനം മൂലം പ്രദര്‍ശനം വൈകാനാണ് സാധ്യത. ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ എഫ് സീരീസ് ആരാധകര്‍ ചിത്രത്തിനായി ആകാംക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. റോക്കറ്റിന്റെ ഊര്‍ജ്ജമുള്ള കാറും ഇലക്‌ട്രോ മാഗ്നറ്റ് വഴി വിമാനം കാര്‍ തട്ടിയെടുക്കുന്ന രംഗവുമെല്ലാം ട്രെയിലറില്‍ കണ്ട ആരാധകര്‍ ചിത്രം തിയേറ്ററില്‍ കാണാനാണ് ഏറെ താത്പര്യപ്പെടുന്നത്. സംവിധായകന്‍ ജസ്റ്റിന്‍ ലിന്‍ ഒരുക്കിയ ചിത്രത്തിന് വിമര്‍ശനങ്ങള്‍ ഏറെ ഉണ്ടെങ്കിലും മികച്ച ബ്ലോക്ക്ബസ്റ്ററായി മാറുമെന്നതില്‍ സംശയമില്ല.

Comments: 0

Your email address will not be published. Required fields are marked with *