വിമാന യാത്രയ്ക്കിടയിലും സ്ട്രെച്ചിങ് മറക്കാതെ മലൈക്ക അറോറ

സമയം കിട്ടുമ്പോഴെല്ലാം സ്‌ട്രെച്ച് ചെയ്യാന്‍ ആരാധകരെ ഉപദേശിച്ച് ബോളിവുഡ് നടി മലൈക്ക അറോറ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഫിറ്റ്‌നസിന്റെ പ്രാധാന്യം നടി ബോധ്യപ്പെടുത്തുന്നത്. വിമാനത്തിനുള്ളില്‍ വെച്ച് താരം സ്‌ട്രെച്ചിങ് ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ബോഡി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മലൈക്കയെ കടത്തിവെട്ടാന്‍ പ്രയാസമാണ്. 47-ാം വയസിലും താരത്തിന്റെ വടിവൊത്ത ശരീരം ആരെയും വിസ്മയിപ്പിക്കുന്നതു തന്നെ. അപ്പോള്‍ പിന്നെ ഉപദേശം ഏറ്റെടുക്കാതെ നിവര്‍ത്തിയില്ലെന്നാണ് ആരാധകരുടെ പക്ഷം.

സ്‌ട്രെച്ച് ചെയ്യാന്‍ പ്രത്യേക സമയം വേണമെന്നില്ല. എപ്പോള്‍ എവിടെ വേണമെങ്കിലും ചെയ്യാം. അതിപ്പോള്‍ യാത്രയില്‍ ആണെങ്കില്‍ പോലും എന്നാണ് വീഡിയോയിലൂടെ ബോളിവുഡ് നടി പറഞ്ഞിരിക്കുന്നത്. ഉണരുമ്പോള്‍, ജോലിക്കിടയില്‍ 5 മിനിട്ട് ഇടവേള ലഭിക്കുമ്പോള്‍, യാത്രയ്ക്കിടയില്‍ തുടങ്ങി അവസരം ലഭിക്കുമ്പോഴെല്ലാം സ്‌ട്രെച്ച് ചെയ്യാനാകുമെന്നും താരം കുറിച്ചു.

മലൈക്കയുടെ വീഡിയോ ശ്രദ്ധേമാകുമ്പോള്‍ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ പ്രവഹിക്കുകയാണ്. ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്നവരെ കുറിച്ച് നടി ചിന്തിക്കണമെന്നും, വിമാനയാത്രയ്ക്കിടയിലെ സ്‌ട്രെച്ചിങ് ബിസിനസ് ക്ലാസില്‍ മാത്രം സാധ്യമായ ഒന്നാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഇന്ത്യാസ് ബെസ്റ്റ് ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ ജഡ്ജായാണ് മലൈക്ക എറ്റവും ഒടുവില്‍ ടിവി സ്‌ക്രീനില്‍ എത്തിയത്. ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്ന ദി ഫാബുലസ് ലൈവ്‌സ് ഓഫ് ബോളിവുഡ് വൈവ്‌സിലും മലൈക്ക പ്രത്യക്ഷപ്പെടുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *