‘വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കും’ : നടന്‍ സുബീഷ് സുധി

ഗാര്‍ഹിക പീഡനത്തിന് ഇരയായി സ്ത്രീകള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ പ്രതികരണവുമായി നടന്‍ സുബീഷ് സുധി. താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് താന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കുമെന്നാണ് സുബീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. ഇത് കുറെ കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യം ആയതുകൊണ്ട് വെളിപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെ ഓരോരുത്തരും അവരെക്കൊണ്ട് ആകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളു ഈ വിവാഹേതര സ്ത്രീധന പ്രശ്നമെന്നും സുബീഷ് സുധി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡനം അനുഭവിച്ചു വന്നിരുന്ന വിസ്മയ എന്ന യുവതി ആത്മഹത്യ ചെയ്തത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് സുബീഷിന്റെ പോസ്റ്റ് പ്രസക്തമാകുന്നത്.

സുബീഷ് സുധിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ :

‘കുറെ കാലമായി മനസ്സില്‍ തീരുമാനിച്ച കാര്യമാണ്. അത് ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യം ആയതുകൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണ്ണം നല്‍കും. ജീവിതസന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍ അവള്‍ക്ക് അത് തരാന്‍ സമ്മതമെങ്കില്‍ പണയം വെക്കാം..ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളു ഈ വിവാഹേതര സ്ത്രീധന പ്രശ്നം.’

Comments: 0

Your email address will not be published. Required fields are marked with *