വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് അനു ജോസഫ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് നടി അനു ജോസഫ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. പലപ്പോഴും വിശേഷങ്ങള്‍ താരം യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കുകയും ചെയ്യുന്നു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പലപ്പോഴും അനുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ‘ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം’ എന്ന ടൈറ്റിലില്‍ ഈ വീഡിയോ താരം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നു.

വിവാഹം കഴിക്കാതിരിക്കണം എന്ന് വിചാരിക്കുന്നില്ലെന്നും തന്റെ ഇഷ്ടങ്ങള്‍ എല്ലാം മനസ്സിലാക്കുന്ന ഒരാള്‍ വന്നാല്‍ അയാളെ വിവാഹം ചെയ്യുമെന്നുമാണ് താരം പറഞ്ഞത്. സീരിയസ് ആയിട്ട് താന്‍ ഇതുവരെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്താണ് അനു താമസിക്കുന്നത്. വിവാഹിത അല്ലെങ്കിലും സിംഗിള്‍ ലൈഫ് നല്ലതുപോലെ എന്‍ജോയ് ചെയ്യുന്നുണ്ട് എന്നും താരം പറഞ്ഞു. ഒറ്റയ്ക്കാണെങ്കില്‍ നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാമല്ലോ എന്നാണ് താരം പറയുന്നത്.

Comments: 0

Your email address will not be published. Required fields are marked with *