വിവാഹശേഷം കൂടുതല്‍ സുന്ദരിയായി യാമി ഗൗതം

ബോളിവുഡ് നടി യാമി ഗൗതമിന്റെ വിവാഹാനന്തര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാകുന്നു. താരത്തിന്റെ വിവാഹം പൊടിപൊടിച്ച ഇവന്റ് പ്ലാനര്‍ ജിതേഷ് ശര്‍മയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം 4ന് ആയിരുന്നു ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയുടെ സംവിധായകനായ ആദിത്യ ധറുമായുള്ള നടിയുടെ വിവാഹം.

വിവാഹശേഷമുള്ള നടിയുടെ ആദ്യ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പച്ച സാരി അണിഞ്ഞ് സീമന്ത രേഖയില്‍ കുങ്കുമം വാരിപ്പൂശിയ യാമി ചിത്രത്തില്‍ അതീവ സുന്ദരിയാണ്. കേറ്ററിങ്ങും പന്തല്‍ അണിയിച്ചൊരുക്കലും അടക്കമുള്ള കാര്യങ്ങള്‍ മികച്ച രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷം പങ്കുവെച്ചാണ് ജിതേഷ് ചിത്രങ്ങള്‍ നടിയുടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. പ്രിയ നടിയുടെ വിവാഹ ശേഷമുള്ള ചിത്രങ്ങള്‍ക്കായി കാത്തിരുന്ന ആരാധകരുടെ മനസ്സു നിറയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിറഞ്ഞ പുഞ്ചിരിയുമായി നില്‍ക്കുന്ന യാമിയുടെയും ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.

ബോളിവുഡില്‍ സജീവ സാന്നിധ്യമായിരുന്ന താരത്തിന്റെ മൂന്ന് ചിത്രങ്ങളാണ് വരും മാസങ്ങളില്‍ റിലീസ് കാത്തിരിക്കുന്നത്. ദാസ്‌വി, എ തേസ്‌ഡേ, ഭൂത് പോലീസ് എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷമാണ് യാമി അവതരിപ്പിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *