വിഷപ്പാമ്പുകളെ കൃഷി ചെയ്യുന്ന ചൈനയിലെ ഗ്രാമം

ചൈനയിൽ സിസിക്കിയാവോ എന്നൊരു ഗ്രാമമുണ്ട്. കിംഗ് കോബ്ര, വൈപ്പർ, റാറ്റിൽ സ്നേക്ക് തുടങ്ങിയ നിരവധി വിഷ പാമ്പുകൾ ഇവിടെ ‘ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്’‌. പാമ്പുകള്‍ തീർച്ചയായും ചൈനയിലെ ഭക്ഷണരീതിയുടെ ഭാഗമാണ്. എന്നാൽ ഇവിടെ ഈ ആളുകൾ പാമ്പുകളെ ഉത്പാദിപ്പിക്കുന്നത് അവയെ കഴിക്കാനല്ല, മറിച്ച് മരുന്ന് ഉണ്ടാക്കാനാണ്.

ചൈന ഇപ്പോഴും പരമ്പരാഗത ചികിത്സാ രീതികളിൽ മാത്രമേ വിശ്വസിക്കുന്നുള്ളൂ എന്നറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. ഇവിടത്തെ ആളുകൾ മരങ്ങളുടെയും വന്യമൃഗങ്ങളുടെയും സഹായത്തോടെ സ്വയം രോഗങ്ങളെ നിയന്ത്രിക്കുന്നു. പാമ്പുകളെ ഉപയോഗിച്ച് ചർമ്മരോഗങ്ങൾ ചികിത്സിക്കുന്നതിനെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം വന്നത് 100 എ.ഡി യിലാണ്. ചൈനയിൽ കഠിനമായ ചർമ്മപ്രശ്നമുള്ള രോഗികൾക്ക് പാമ്പിന്റെ തൊലികൊണ്ട് പൾപ്പ് ഉണ്ടാക്കി കൊടുത്തിരിന്നു. അതുപോലെ പല രോഗങ്ങള്‍ക്കും പാമ്പിന്‍ വിഷം നൽകിയിരിന്നു. പാമ്പിൽ നിന്ന് തയ്യാറാക്കിയ മരുന്ന് മദ്യപിക്കുന്നതിനു മുന്‍പ് കഴിച്ചാൽ കരളിന് മദ്യത്തിന്റെ പ്രത്യാഘാതം ഉണ്ടാകില്ലെന്നും, മദ്യപിക്കുന്നയാൾ എല്ലായ്പ്പോഴും ആരോഗ്യത്തോടെ ജീവിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

1918ൽ സ്പാനിഷ് ഇൻഫ്ലുവൻസ പടർന്നപ്പോൾ പാമ്പിൻ വിഷത്തിൽ നിന്നും മരുന്ന് ഉണ്ടാക്കിയതായുള്ള ഒരു ചൈനീസ് കഥയുണ്ട്. ആ സമയത്ത് ഈ രോഗത്തിന്റെ ചികിത്സ പാമ്പ് എണ്ണയിൽ നിന്ന് നിർമ്മിച്ച ഒരു മരുന്ന് ഉപയോഗിച്ച് ചികിത്സിച്ചിരിന്നുവെന്ന് പറയപ്പെടുന്നു.

ചൈനയിലെ ജിസിക്കിയാവോ ഗ്രാമത്തിൽ പാമ്പുകളെ വളർത്തുന്ന പാരമ്പര്യം 1980ലാണ് ആരംഭിച്ചത്. ഇവിടെ 170ഓളം കുടുംബങ്ങൾ പ്രതിവർഷം 3 ദശലക്ഷത്തിലധികം പാമ്പുകളെ ഉത്പാദിപ്പിക്കുന്നു. കൃഷിക്കാര്‍ നമ്മുടെ പാടങ്ങളിൽ വിളകൾ വളർത്തുന്നതുപോലെ ഈ ഗ്രാമത്തിലെ ജനങ്ങള്‍ പാമ്പുകളെയാണ് വളര്‍ത്തുന്നത്.

പാമ്പുകളെ ഉത്പാദിപ്പിക്കുന്നതിന് ഇവിടുത്തെ ആളുകൾ പാമ്പുകളുടെ പ്രജനന രീതി പിന്തുടരുന്നു. അതിൽ അവർ ആദ്യ സീസണിൽ പാമ്പുകളെ വളർത്തുകയും തുടർന്ന് പുതുതായി ജനിച്ച പാമ്പുകളെ വിൽക്കുകയും ചെയ്യുന്നു. ചൈനയുടെ എല്ലാ കോണുകളിലേക്കും മാത്രമല്ല അമേരിക്ക, ജർമ്മനി, റഷ്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കും വൻകിട വ്യാപാരികൾ വഴി പാമ്പുകൾ ഈ ഗ്രാമത്തില്‍ നിന്നും അയച്ചതായി പറയപ്പെടുന്നു.

Comments: 0

Your email address will not be published. Required fields are marked with *