വിസ്മയകരമായ ഒരു യാത്ര ; ബിഎംഡബ്ല്യു ബൈക്കിലെ യാത്രയുടെ ഓര്‍മ്മകളുമായി ലിസി

മലയാള സിനിമ പ്രേക്ഷകരുടെ എന്നത്തെയും പ്രിയ നായികമാരുടെ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെ നടി ലിസിക്ക് സ്ഥാനമുണ്ട്. നടി ആ കാലത്തെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ഒപ്പം നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആവുകയും ചെയ്തു. സിനിമ ലോകത്ത് താരം നിറഞ്ഞു നില്‍ക്കുമ്പോഴാണ് വിവാഹിതയായി തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞത്. എങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമായ ലിസിക്ക് ഇന്നും ഒട്ടനവധി ആരാധകരുണ്ട്. ഇപ്പോള്‍ ലിസി തന്റെ ബിഎംഡബ്ല്യു ബൈക്കിലെ യാത്ര ഓര്‍മ്മകള്‍ തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

വളരെ മുന്‍പ് നടത്തിയ ഏതോ യാത്രയ്ക്കിടയില്‍ എടുത്ത ചിത്രത്തിനൊപ്പമാണ് ലിസി ഇന്‍സ്റ്റഗ്രാമില്‍ തന്റെ മധുരകരമായ യാത്ര അനുസ്മരിച്ചത്. നടിയുടെ പുതിയ ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ലിസി തന്റെ ചിത്രത്തിനൊപ്പം ഇങ്ങനെ കുറിച്ചു, ‘വിസ്മയകരമായ ഒരു കൂട്ടുകെട്ടിന്റെയും മികച്ച ഒരു യാത്രയുടെയും ഓര്‍മ്മകളില്‍… എപ്പോഴാണ് നമുക്കിത് വീണ്ടും ചെയ്യാന്‍ കഴിയുക?’ കൊറോണയും ലോക്ക്ഡൗണും ജനങ്ങളെ വീടുകള്‍ക്ക് ഉള്ളിലേക്ക് തളയ്ക്കുന്ന ഈ സമയത്താണ് ഇനി എന്നാണ് ഇതിനെല്ലാം സാധ്യമാവുക എന്ന് ലിസി ചോദിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *