വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​യ​ത് ക​ട​മാ​യി ന​ൽ​കി​യ പ​ണം തി​രി​ച്ചു​വാ​ങ്ങാ​നാ​ണെ​ന്ന് അ​ർ​ജു​ൻ ആ​യ​ങ്കി

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​യ​ത് ക​ട​മാ​യി ന​ൽ​കി​യ പ​ണം തി​രി​ച്ചു​വാ​ങ്ങാ​നാ​ണെ​ന്ന് സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി അ​ർ​ജു​ൻ ആ​യ​ങ്കി. ക​ള്ള​ക്ക​ട​ത്ത് വ​സ്തു​ക്ക​ളു​മാ​യി മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് വ​രു​ന്ന കാ​ര്യം താ​ന​റി​ഞ്ഞി​രു​ന്നു. അ​തി​നാ​ലാ​ണ് പ​ണം വാ​ങ്ങാ​ൻ പോ​യ​തെ​ന്നും സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മില്ലെന്നുമാണ് അ​ർ​ജു​ൻ ക​സ്റ്റം​സി​ന് മൊ​ഴി ന​ൽ​കിയത്

എ​ന്നാ​ൽ മൊ​ഴി വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് ക​സ്റ്റം​സ് നി​ല​പാ​ട്. അ​ർ​ജു​നും മു​ഹ​മ്മ​ദ് ഷ​ഫീ​ഖും ത​മ്മി​ലു​ള്ള ഫോ​ണ്‍ ചാ​റ്റു​ക​ൾ ഉ​ൾ​പ്പ​ടെ ക​സ്റ്റം​സി​ന്‍റെ കൈ​വ​ശ​മു​ണ്ട്. ഷെ​ഫീ​ഖി​ന്‍റെ ഫോ​ണി​ൽ നി​ന്നു​മാ​ണ് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. സ്വ​ർ​ണം കൊ​ണ്ടു​വ​രു​ന്ന എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ർ​ജു​ൻ ക​രി​പ്പൂ​രി​ൽ എ​ത്തി​യ​തെ​ന്ന് ത​ന്നെ​യാ​ണ് ക​സ്റ്റം​സ് ക​രു​തു​ന്ന​ത്. അ​തേ​സ​മ​യം ഫോ​ണും പാ​സ്പോ​ർ​ട്ടും ഉൾപ്പടെയുള്ള തെ​ളി​വു​ക​ളെ​ല്ലാം ക​സ്റ്റം​സി​ന് മു​ന്നി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ർ​ജു​ൻ ന​ശി​പ്പി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ അർജുന് പാ​സ്പോ​ർ​ട്ട് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം.

Comments: 0

Your email address will not be published. Required fields are marked with *