വീടിന്റെ ഗേറ്റ് ദേഹത്ത് വീഴുന്നതിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍ ; വീഡിയോ വൈറല്‍

വാഹനാപകടങ്ങളുടെ ഒരു തുടർക്കഥയാണ് നമ്മൾ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളുടേത്. എന്നാൽ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീഴുന്നതിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരു ബൈക്ക് യാത്രികന്റെ വാർത്തയാണ് ഇപ്പോൾ വരുന്നത്. വിയറ്റ്നാമിൽ ആണ് സംഭവം നടന്നത്. തൊട്ടപ്പുറത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തിന്റെ ഗൗരവം കാണിച്ചു തരുന്നത്.

കാറിൽ നിന്ന് ഇറങ്ങി റോഡരികിലുള്ള വീടിന്റെ ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ അത് അടർന്നു വീഴുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഇതേ സമയം റോഡിലൂടെ വരികയായിരുന്ന ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് കനമേറിയ ഇരുമ്പ് ഗേറ്റ് വീഴാൻ പോകുന്നതും കാണാം. എന്നാൽ ഗേറ്റ് അടർന്നു പോരുന്നത് മനസ്സിലാക്കിയ ഉടമസ്ഥൻ സാഹസികമായി ഗേറ്റ് കൈകൊണ്ട് താങ്ങി നിർത്തിയതിനാലാണ് മരണം വരെ സംഭവിക്കാമായിരുന്ന
ദുരന്തം ഒഴിവാക്കാനായത്. മാത്രമല്ല, ബൈക്ക് ബാലൻസ് ചെയ്തു അപ്പുറത്ത് നിർത്തിയതിനു ശേഷം ഉടമസ്ഥനെ സഹായിക്കാന്‍ എത്തുന്ന ബൈക്ക് യാത്രികനെയും വീഡിയോയിൽ കാണുന്നുണ്ട്. അത്യാവശ്യം വേഗതയിൽ വന്ന ബൈക്ക് അപ്പുറത്ത് പാർക്ക് ചെയ്തപ്പോള്‍ കാറിടിച്ചെങ്കിലും ഗുരുതരമായ പരിക്കുകളൊന്നും ഇല്ലാതെ തന്നെ യാത്രികൻ രക്ഷപ്പെട്ടു.

Comments: 0

Your email address will not be published. Required fields are marked with *