വീണ്ടും ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ചു
തമിഴ്നാട്ടില്‍ വീണ്ടും ഇലക്ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച് അപകടം. വാഹന ഷോറൂം പൂര്‍ണമായി കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല. ചെന്നൈയിലെ ഒകിനാവ ഇലക്ട്രിക് സ്കൂട്ടര്‍ ഷോറൂമിലാണ് സംഭവം. കഴിഞ്ഞ ആഴ്ച 3,215 യൂണിറ്റ് ‘പ്രൈസ് പ്രോ’ മോഡല്‍ സ്കൂട്ടറുകള് ഒകിനാവ തിരികെ വിളിച്ചിരുന്നു. ബാറ്ററി പ്രശ്നങ്ങള്‍ പരിശോധിക്കാനാണ് എന്നായിരുന്നു വിശദീകരണം. ഇന്നലത്തെ അപകടത്തില്‍ കമ്പനി പ്രതികരണം നടത്തിയിട്ടില്ല.
മാര്‍ച്ചില്‍ വെല്ലൂരില്‍ ചാര്‍ജ് ചെയ്യന്നതിനിടെ, ഒകിനാവ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചിരുന്നു. വേനല്‍ക്കാലം ആരംഭിച്ചതിന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിക്കുന്ന ആറാമത്തെ സംഭവമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞദിവസം മറ്റൊരു ഷോറൂമില്‍ ഉണ്ടായ അപകടത്തില്‍ 13 വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു.