വീണ്ടും കുതിക്കാൻ പൊന്ന്
സ്വർണ വില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണ വില 240 രൂപ കുറഞ്ഞിരുന്നു ഇന്ന് അതെ അളവിൽ വീണ്ടും കൂടുകയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. കൂടിയും കുറഞ്ഞതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയുള്ളത്.സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും വർധിച്ചു. 30 രൂപയാണ് വർധിച്ചത്. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ 25 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 3915 രൂപയായി.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom