Flash News

‘വേണുവിന് പകരം വേണുമാത്രം’; ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍

നെടുമുടി വേണുവിന്റെ വിയോഗം മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താന്‍ കഴിയില്ലായെന്ന് സംവിധായകന്‍ ഫാസില്‍. ‌‘നെടുമുടി വേണുവിന്റെ വിയോഗം ഒരിക്കലും മലയാള സിനിമയ്ക്ക് നികത്താന്‍ കഴിയില്ല. തിരക്കഥകള്‍ എഴുതുമ്പോള്‍ ചില കഥാപാത്രങ്ങള്‍ വേണുവിന് പകരം മറ്റാരെ വയ്ക്കുമെന്ന വലിയൊരു ചോദ്യം മലയാള സിനിമ ഇനി നേരിടേണ്ടി വരും.

ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍, രാജന്‍ പി ദേവ്, ശങ്കരാടി, നരേന്ദ്ര പ്രസാദ്, എന്‍ എഫ് വര്‍ഗീസ് തുടങ്ങിയവർക്കൊക്കെ പകരം വെയ്ക്കാന്‍ മലയാള സിനിമയില്‍ ആരും ഇന്നേവരെ വന്നിട്ടില്ലായെന്നതും വലിയൊരു സത്യമാണെന്നും ഫാസില്‍ പറഞ്ഞു

Comments: 0

Your email address will not be published. Required fields are marked with *