Flash News
വൈറലായി 'മിന്നൽ' രവീന്ദ്ര ജഡേജ

വൈറലായി ‘മിന്നൽ’ രവീന്ദ്ര ജഡേജ

ഇപ്പോൾ മിന്നൽ മുരളി ഇഫെക്ടാണെല്ലോ എല്ലായിടത്തും. ആ മിന്നൽ മുരളി ഇഫക്ട് ഇപ്പോൾ ഇന്ത്യൻ ടീമിലേക്കെത്തി ചേർന്നിരിക്കുകയാണ്. മിന്നൽ മുരളിയിലെ ഗാനത്തിനൊപ്പം വർക്കൗട്ട് ചെയ്യുന്ന രവീന്ദ്ര ജഡേജയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ് ആകുന്നത്. ബെംഗളൂരു നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തന്റെ വീഡിയോയ്ക്ക് നൽകിയിരിക്കുന്നത് മിന്നൽ മുരളി സിനിമയിലെ ഗാനമാണ്. മഞ്ചാടി കാട്ടിനുള്ളിൽ’ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് താരം തന്റെ വർക്കൗട്ട് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ താരത്തിന്റെ പോസ്റ്റിന് ‘ഒറിജിനൽ മിന്നൽ മുരളി’ ടൊവീനോ തോമസ് കമന്റുമായി എത്തി. ജിം സൂചിപ്പിക്കുന്ന ഇമോജിക്കൊപ്പം മിന്നലും തീയും ഇമോജിയുമാണ് വീഡിയോയ്ക്ക് ടൊവീനോ കമന്റ് നൽകിയിരിക്കുന്നത്. മിന്നൽ ജഡ്ഡു എന്നാണ് താരത്തിന്റെ ആരാധകർ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്.  https://www.instagram.com/reel/CYZEgJBFWyJ/?utm_medium=copy_link

Comments: 0

Your email address will not be published. Required fields are marked with *