ശമ്പളത്തുക വെളിപ്പെടുത്തി ഇന്ത്യൻ പ്രസിഡന്റ്; പകുതി തുകയും നികുതി

രാജ്യത്തിൻെറ വികസനത്തിന് വേണ്ടി എല്ലാവരും നികുതി അടയ്ക്കണമെന്ന ആഹ്വാനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രസിഡന്റായ രാംനാഥ് കോവിന്ദ്. കൂടാതെ ഞാനും പതിവായി നികുതി നൽകുന്നുണ്ടെന്ന പരസ്യ പ്രഖ്യാപനവും നടത്തി. ഉത്തർപ്രദേശിലെ സ്വന്തം പട്ടണത്തിൽ നടന്ന പരിപാടിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ രസകരമായ വെളിപ്പെടുത്തൽ. നികുതി അടച്ച് കഴിഞ്ഞ് തനിക്കൊരു മാസം കൈയിൽ കിട്ടുന്ന തുകയേക്കാൾ വരും മറ്റുള്ളവരുടെ വരുമാനമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഒരു മാസം ലഭിക്കുന്നത് 5 ലക്ഷം രൂപയാണ്. ഇതിൽ 50 ശതമാനത്തിൽ കൂടുതലും നികുതി ഇനത്തിൽ അടയ്ക്കും പ്രസിഡന്റ് പറഞ്ഞു.മൂന്ന് ദിവസത്തെ യുപി സന്ദർശനത്തിനിടെ ദില്ലിയിൽ നിന്ന് കാൺപൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു പ്രസിഡന്റ്. രാജ്യത്തെ ഏറ്റവും ഉയർന്ന ശമ്പളമുള്ള പദവിയാണ് രാഷ്ട്രപതിയുടെത്. ഓരോ മാസവും 2.75 ലക്ഷം രൂപ രാഷ്ട്രപതി നികുതിയായി നൽകണം. എല്ലാവരും പറയുന്ന എന്റെ അഞ്ചു ലക്ഷം രൂപ എന്നതിൽ നികുതി കൂടി ഉൾപ്പെടുമെന്ന് എന്നു പറഞ്ഞാണ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് സകലരെയും ചിരിപ്പിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *