ശേഖറിന് പിറന്നാള്‍ ആശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍ ; കുറിപ്പ് വൈറല്‍

ശേഖര്‍ മേനോന്‍.. ആ പേര് ആളുകള്‍ക്ക് കൂടുതല്‍ പരിചിതമാകുന്നത് ഡാ തടിയാ എന്ന ചിത്രത്തിലെ നായകനായി താരം വെള്ളിത്തിരയില്‍ എത്തിയതോടെയാണ്. പേരിനേക്കാള്‍ ആ മുഖമാണ് പ്രേക്ഷകര്‍ക്ക് സുപരിചിതം. നടന്‍ മാത്രമല്ല പ്രശസ്ത ഡിജെ കൂടിയായ ശേഖര്‍ മേനോന്റെ ജന്മദിനം ആയിരുന്നു ഇന്ന്. സുഹൃത്തിന് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

‘ശേഖര്‍ / ശേഖര്‍ നൈറ്റ് / കാസര്‍കോഡ് ശേഖര്‍ / ശേഖു / ഇപ്പോള്‍ ശേഖു മാമ… നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു. ബര്‍ഗര്‍ ഷെഫ്.. റോഡ്ട്രിപ്പ് സഹഡ്രൈവര്‍.. ഡിജെ.. അസാധാരണ കഴിവുള്ളയാള്‍.. സംഗീത ഗുരു.. മൂവി ബഫ്.. എന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും തുല്യന്‍… നിങ്ങള്‍ നിരവധി അഭിനന്ദനം അര്‍ഹിക്കുന്നു. നിങ്ങളുടെ ടെഡിബിയര്‍ വ്യക്തിത്വവും, സ്വതസിദ്ധമായ ശൈലിയും, മനസ് നിറഞ്ഞ ചിരിയും നിങ്ങളെ കണ്ടുമുട്ടുന്ന എല്ലാവരിലേക്കും പകരുന്നു. എപ്പോഴും കൂടെയുള്ളതിന് നന്ദി. ഞാന്‍ തനിച്ചല്ലെന്ന് ഉറപ്പ് വരുത്താന്‍ എനിക്ക് കമ്പനി തരാന്‍ ഒരുപാട് ഷൂട്ടിംഗ് സൈറ്റുകളില്‍ നീ എത്തി…’ ദുല്‍ഖറിന്റെ കുറിപ്പ് ഇങ്ങനെ നീളുന്നു.

‘എല്ലായ്‌പ്പോഴും നിങ്ങളുടെ ജന്മദിനത്തിന്റെ തലേദിവസം ഞങ്ങള്‍ക്കൊപ്പം ചിലവഴിക്കും. എന്നാല്‍ ആ തീയതി ആരും ശ്രദ്ധിക്കാറില്ല. തീയതി ഓര്‍ത്തു വരുമ്പോഴേക്കും നിങ്ങള്‍ പോയിരിക്കും..’ ദുല്‍ഖര്‍ പറഞ്ഞു. ഈ ഹൃദസ്പര്‍ശിയായ കുറിപ്പിലൂടെ ദുല്‍ഖര്‍ തന്റെ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസിച്ചതാണ് ഇന്ന് ആരാധകര്‍ ഏറ്റെടുക്കുന്നത്. കുറിപ്പിനൊപ്പം ഇരുവരും ചേര്‍ന്നു നില്‍ക്കുന്ന ഒരു ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചു. അങ്ങനെ ശേഖറിന്റെ ഇത്തവണത്തെ പിറന്നാള്‍ ദുല്‍ഖറിന്റെ ആരാധകര്‍ കൂടി ഏറ്റെടുത്ത് ഗംഭീരമാക്കിയിരിക്കുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *