ഷാഫി പറമ്പിൽ മാപ്പ് പറയണം അല്ലാത്തപക്ഷം നിയമ നടപടി സ്വീകരിക്കും; പ്രവർത്തനവും സാമ്പത്തിക ഇടപാടുകളും സുതാര്യമാന്ന് ഐ.ആർ.പി.സി

ഐ.ആർ.പി.സിയെ സംശയത്തിന്റെ നിഴലിലാക്കി ഷാഫി പറമ്പിൽ എം എൽ എ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യം. ഐ.ആർ.പി.സിയുടെ പ്രവർത്തനവും സാമ്പത്തിക ഇടപാടുകളും സുതാര്യമാണെന്നും സംഭാവനകൾ ബാങ്ക് അക്കൗണ്ട് വഴി മാത്രമാണ് സ്വീകരിക്കാറുള്ളതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

സ്വർണ്ണക്കടത്തിൻ്റെ പണമാണ് ഐ.ആർ.പി.സിയിൽ എത്തുന്നത് എന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ ഷാഫി പറമ്പിലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഐ.ആർ.പി.സി വ്യക്തമാക്കി. ആയിരക്കണക്കിന് നിരാലംബർക്ക് ആശ്രയമാണ് ഐ ആർ പി സി.പരിശീലനം ലഭിച്ച 4500 വളണ്ടിയർമാർമാരാണ് ലാഭേഛയില്ലാതെ പ്രവർത്തിക്കുന്നത്.

കൊവിഡ് കാലത്തും വിശ്രമരഹിതമായ സന്നദ്ധ പ്രവർത്തനത്തിലാണ് വളണ്ടിയർമാർ.ഈ രീതിയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനത്തെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഷാഫി പറമ്പിൽ എം എൽ എ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് അപലപനീയമാണെന്ന് ഐ ആർ പി സി പ്രസ്താവനയിൽ പറഞ്ഞു.
ഐ.ആർ.പി.സി വിദേശ പണം സ്വീകരിക്കാറില്ലെന്നും. പതിനായിരത്തിന് മുകളിലുള്ള സംഭാവനകൾ ബാങ്ക് വഴി മാത്രമാണ് സ്വീകരിക്കുന്നതെന്നും. എല്ലാ അക്കൗണ്ടുകളും ആധായ നികുതി വകുപ്പിൻ്റെ ഓഡിറ്റിങ്ങിന് വിധേയമാണെന്നും പ്രസ്താവനയിൽ അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *