ഷാരൂഖ് ഖാന്‍ അന്ന് നല്‍കിയ സമ്മാനം ഇപ്പോഴുമുണ്ട് പ്രിയാമണിയുടെ പേഴ്സില്‍

ചലച്ചിത്രതാരം പ്രിയാമണിയുടെ പേഴ്‌സില്‍ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്ന ഒന്നുണ്ട്. ഒരു മുന്നൂറ് രൂപ. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഷാരൂഖ് ഖാന്‍ സമ്മാനിച്ചതാണ് താരത്തിന് ഈ മുന്നൂറ് രൂപ. ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയില്‍ ഷാരൂഖ് ഖാനൊടൊപ്പം പ്രിയാമണി ഒരു ഗാനരംഗത്തില്‍ അഭിനയിച്ചിരുന്നു.

സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് പ്രിയാമണിയും ലൊക്കേഷനില്‍ എത്തിയിരുന്നു. ഇടവേളയില്‍ ഷാരൂഖ് ഖാന്റെ ഐപാഡില്‍ കോന്‍ ബനേഗ ക്രോര്‍പതിയും കളിച്ചു. അന്ന് അദ്ദേഹം പ്രിയാമണിക്ക് നല്‍കിയതാണ് ഈ മുന്നൂറ് രൂപ. അത് ഇപ്പോഴും താരം പേഴ്‌സില്‍ സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്.

ഷാരൂഖ് ഖാന്‍ രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര താരങ്ങളില്‍ ഒരാള്‍ ആണെങ്കിലും അതിന്റെ അഹങ്കാരം അദ്ദേഹത്തിന് തെല്ലും ഇല്ലെന്നും പ്രിയാമണി പറഞ്ഞു. ഷാരൂഖ് ഖാനൊടൊപ്പമുള്ള അഭിനയ അനുഭവം ഒരിക്കലും മറക്കാന്‍ സാധിക്കാത്തതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഫാമിലി മാന്‍ സീസണ്‍ 2-ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *