സംസ്ഥാനത്ത് ഇന്നു മുതല്‍ കാലവര്‍ഷം ശക്‌തി പ്രാപിക്കുമെന്ന് പ്രവചനം

സംസ്ഥാനത്ത് ഇന്നു മുതല്‍ കാലവര്‍ഷം ശക്‌തിപ്രാപിക്കുമെന്നു കാലാവസ്‌ഥാ പ്രവചനം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും
വരും ദിവസങ്ങളില്‍ ശക്‌തമായ മഴയ്‌ക്കു സാധ്യതയുണ്ട്‌. ഇന്ന്‌ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലകളിലാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. ഈ ജില്ലകളില്‍ നാളെയും മറ്റെന്നാളും കൂടി യെല്ലോ അലര്‍ട്ടുണ്ട്‌. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതീക്ഷിച്ച മഴ സംസ്ഥാനത്ത് ലഭിച്ചിട്ടില്ല. കാലവര്‍ഷം ദുര്‍ബലമായിരുന്നുവെന്നാണ്‌ വിലയിരുത്തല്‍.

Comments: 0

Your email address will not be published. Required fields are marked with *