സംസ്ഥാനത്ത് എല്ലാവർക്കും വാക്സിൻ : മുൻഗണനാ നിബന്ധനയില്ല

സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ നല്കാൻ സർക്കാർ തീരുമാനം. മുൻഗണനാ നിബന്ധനയില്ലാതെ കുത്തിവെയ്പ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എന്നാൽ രോഗ ബാധിതർ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള മുൻഗണന തുടരും. കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ഓൺലൈൻ രജിസ്ട്രേഷന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. 18 വയസിന് മുകളിലുള്ള ആർക്കും അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്‌സിൻ സ്വീകരിക്കാമെന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ ഉണ്ടായിരുന്നത്.ഇത് പരിഗണിച്ചാണ് സർക്കാർ നിലപാട് മാറ്റിയത്.

Comments: 0

Your email address will not be published. Required fields are marked with *