Flash News

സംസ്ഥാനത്ത് രാത്രി കർഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിൻവലിച്ചു

സംസ്ഥാനത്ത് രാത്രി കര്‍ഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിന്‍വലിക്കും. തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് പ്രഖ്യാപിച്ചത്. ഹോട്ടലുകളില്‍ ഇരുന്നു കഴിക്കാന്‍ അനുമതി നല്‍കുന്നതില്‍ തീരുമാനമായില്ല. സർക്കാർ പ്രതീക്ഷിച്ചത് പോലെ തന്നെ രോഗവ്യാപനം കുറഞ്ഞുതുടങ്ങിയിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. എങ്കിലും രോഗസ്ഥിരീകരണ നിരക്ക് ഇപ്പോഴും 16 ന് മുകളിലാണ്. ഇതെല്ലാം വിലയിരുത്തിയാണ് തീരുമാനം.

Comments: 0

Your email address will not be published. Required fields are marked with *