സണ്ണി ലിയോണിനൊപ്പം റെബേക്ക സന്തോഷ് : ഫോട്ടോ വൈറലാകുന്നു

കസ്തൂരിമാൻ എന്ന പ്രശസ്ത സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് റെബേക്ക സന്തോഷ്. അവതാരികയായും ശ്രദ്ധേയയായ താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. കഴിഞ്ഞ ദിവസം റെബേക്ക പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്.

ചലച്ചിത്ര രംഗത്തെ പ്രശസ്ത ഗ്ലാമർ താരം സണ്ണി ലിയോണുമോപ്പമുള്ള ഫോട്ടോ ആണ് റബേക്ക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചത്. ‘നമ്മുടെ ഷീറോ, സാറാ മൈക്ക് ‘ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ‘ഷീറോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പകർത്തിയ ഫോട്ടോയാണിത്. റെബേക്കയുടെ പ്രതിശ്രുത വരൻ ശ്രീജിത്ത്‌ വിജയൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രില്ലർ ചിത്രമായ ‘ഷീറോ’യിൽ സണ്ണി ലിയോൺ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *