സത്യമായിട്ടും ഒരു ചെറിയ സിനിമയാണ് ‘ബ്രോ ഡാഡി’ ; ആദ്യ ഇന്‍സ്റ്റഗ്രാം ലൈവില്‍ പൃഥ്വിരാജ്

നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയ വേളയില്‍ രസകരമായ ഒരു ഫാമിലി ഡ്രാമയാണ് ‘ബ്രോ ഡാഡി’ എന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമാവുകയാണ്.

കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായാണ് പൃഥ്വിരാജ് ആദ്യ ഇന്‍സ്റ്റഗ്രാം ലൈവ് സംഘടിപ്പിച്ചത്. താരത്തെ ലൈവില്‍ കണ്ടതോടെ ആരാധകര്‍ ചോദ്യശരങ്ങളുമായി കൂട്ടത്തോടെ എത്തി. ആരാധകരില്‍ ഏറെ പേര്‍ക്കും ചോദിക്കാന്‍ ഉണ്ടായിരുന്നത് ‘ബ്രോ ഡാഡി’യെ കുറിച്ച് മാത്രമാണ്.

‘ ‘ബ്രോ ഡാഡി’യെ കുറിച്ച് എന്നോട് പറയൂ’ എന്നായിരുന്നു ഒരു ആരാധകന്റെ ആവശ്യം. ‘ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു ഫണ്‍ – ഫാമിലി ചിത്രം. അത്രയേയുള്ളൂ.’ താരം മറുപടി നല്‍കി. ഒട്ടും താമസിയാതെ മറ്റൊരു രസകരമായ കമന്റ് എത്തി. ‘ ‘ബ്രോ ഡാഡി’ ഒരു ചെറിയ സിനിമയാണ്. മ്മ് കേട്ടിരിക്കണു’. പൃഥ്വി കുറച്ചു നാളുകള്‍ മുമ്പ് ലൂസിഫറിനെ കുറിച്ച് പ്രത്യേകതകളൊന്നുമില്ലാത്ത ചിത്രമെന്ന് റിലീസിനു മുമ്പായി പറഞ്ഞതിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ കമന്റ്. ആരാധകനോട് പൃഥ്വി ഇങ്ങനെ മറുപടി പറഞ്ഞു, ‘സത്യമായിട്ടും ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണ്. ഇപ്പോഴത്തെ കൊവിഡ് സാഹചര്യങ്ങളിലൊക്കെ നിന്നുകൊണ്ട് ഷൂട്ട് ചെയ്യാന്‍ പറ്റുന്ന സിനിമിയാണിത്.’

‘എമ്പുരാന്‍’ എന്നു തുടങ്ങുമെന്നാണ് മറ്റ് ചിലര്‍ക്ക് അറിയേണ്ടത്. എമ്പുരാന്‍ തുടങ്ങുന്നതിന് യാത്രാ വിലക്ക് മാറേണ്ടതുണ്ടെന്നും എല്ലാം തുറക്കുന്ന സാധാരണ നിലയിലേക്ക് എത്തിയാല്‍ മാത്രമേ ചിത്രത്തിന്റെ ജോലി തുടങ്ങാനാകൂവെന്നും നടന്‍ മറുപടി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *