സമോസയോടുള്ള ആര്‍ത്തി ഫ്‌ളോചാര്‍ട്ടിലൂടെ വരച്ച് തമന്ന ഭാട്ടിയ

തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരിക്കുകയാണ്. സംഗതി വേറൊന്നുമല്ല, നടിയുടെ സമോസപ്രേമം വെളിവാക്കുന്ന പോസ്റ്റാണ് ശ്രദ്ധേയമായിരിക്കുന്നത്. മികച്ച ശരീരവടിവ് കാത്തുസൂക്ഷിക്കുമെങ്കിലും നല്ലൊരു ഭക്ഷണപ്രീയയാണ് താരം. സമോസ കഴിക്കാന്‍ ആഗ്രഹം തോന്നുമ്പോള്‍ സൗന്ദര്യ അവബോധ ചിന്തകള്‍ നടിയെ ആഗ്രഹത്തില്‍ നിന്നും പിന്തിപ്പിക്കുന്നുണ്ട്. പിന്നീടുള്ള ആത്മസംഘര്‍ഷവും ഒടുവില്‍ സമോസ കഴിക്കാം എന്ന തീരുമാനത്തിലേക്ക് സ്വാഭാവികമായി എത്തും വരെയുള്ള വൈകാരിക വടംവലി ഒരു ഫ്‌ളോചാര്‍ട്ടായി എഴുതി വരച്ച് കാണിച്ചിരിക്കുകയാണ് തമന്ന.

സമോസയോടുള്ള ഇഷ്ടം ഇത്രയും കഷ്ടപ്പെട്ട് വരച്ച് ഗുണിച്ച് കാണിച്ചിരിക്കുന്ന പോസ്റ്റ് ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ച് വൈറലാക്കി. എന്റെ ചിന്തകള്‍ ഇതില്‍ കൂടുതല്‍ വ്യക്തമാക്കുന്ന പോസ്റ്റ് വേറെയില്ല എന്ന അടിക്കുറിപ്പോടുകൂടിയാണ് ഫ്‌ളോചാര്‍ട്ട് താരം പങ്കുവെച്ചത്. മാസ്റ്റര്‍ഷെഫ് ഇന്ത്യ എന്ന റിയാലിറ്റി ഷോയില്‍ അവതാരക വേഷത്തില്‍ തമന്ന പ്രത്യക്ഷപ്പെടുന്നുണ്ട്. അന്ധാധുന്‍ എന്ന ഹിന്ദി സിനിമയുടെ റീമേക്ക് ആയ മാസ്‌ട്രോയാണ് നടിയുടെ അടുത്ത ചിത്രം.

Comments: 0

Your email address will not be published. Required fields are marked with *