സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ല; കേന്ദ്ര ധനമന്ത്രാലയം

കേരളത്തിലെ സഹകരണ ബാങ്ക് വിഷയത്തിൽ ആർബിഐ നിലപാട് ആവർത്തിച്ച് ധനമന്ത്രാലയം. സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്നും കേരളത്തിന്റെ ആവശ്യം അം​ഗീകരിക്കാനാവില്ലെന്നും ആർബിഐ വ്യക്തമാക്കി. ഉത്തരവുകൾ പിൻവലിക്കില്ലെന്ന് ആർബിഐ അറിയിച്ചെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിംഗ് നിയന്ത്രണ നിയയമപ്രകാരം ലൈസന്‍സില്ല. റിസര്‍വ് ബാങ്ക് അംഗീകാരവുമില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയില്‍ രേഖാമൂലം വ്യക്തമാക്കി. ജനങ്ങളെ ബോധവത്കരിക്കാനാണ് റിസര്‍വ് ബാങ്ക് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നും അത് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനല്ലെന്നും മന്ത്രി അറിയിച്ചു. സഹകരണ സംഘങ്ങളെ ബാങ്കുകളായി അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാട് തിരുത്തണമെന്ന് കാണിച്ച് കേരളം നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് കേന്ദ്രത്തിന്റെ മറുപടി.

Comments: 0

Your email address will not be published. Required fields are marked with *