സാമ്പത്തിക മുന്നേറ്റം ലക്ഷ്യം; നിക്ഷേപകർക്ക് അവസരമൊരുക്കി റാസൽഖൈമ

ടൂറിസം മേഖലയിൽ നിക്ഷേപകർക്ക് അവസരമൊരുക്കി റാസൽഖൈമ. ‘സെലക്ട്റാക്’ എന്ന പേരിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സംരംഭങ്ങൾക്ക് എല്ലാ സഹായവും സർക്കാർ ഉറപ്പാക്കും. പുതിയ വികസന പദ്ധതികൾക്കു തുടക്കമിട്ട് സാമ്പത്തിക മുന്നേറ്റത്തിന് ഊർജമേകുകയാണു ലക്ഷ്യം. ആരോഗ്യം, ഹോട്ടൽ, വിദ്യാഭ്യാസം, വാണിജ്യ-വ്യാപാരം തുടങ്ങിയ എല്ലാ മേഖലകളിലും പുതിയ സംരംഭങ്ങൾ തുടങ്ങാനാകും. കൂടുതൽ തൊഴിലവസരങ്ങൾക്കും ഇതു വഴിയൊരുക്കും.

എമിറേറ്റിൽ വിനോദ സഞ്ചാരപദ്ധതികൾക്കു ഒട്ടേറെ സാധ്യതയുണ്ടെന്നും. അനുബന്ധ മേഖലകളും ഇതോടൊപ്പം വളരുമെന്നും റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി (ടിഡിഎ) സിഇഒ: റാകി ഫിലിപ്സ് പറഞ്ഞു. എമിറേറ്റിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ നിലവിൽ 13,000ൽ ഏറെ കമ്പനികളുണ്ട്. 100% ഉടമസ്ഥാവകാശം ലഭിക്കുന്നതിനു പുറമേ നികുതി ഉണ്ടാകില്ലെന്നും വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *