സാരിയുടുത്ത് 46കാരിയുടെ സ്‌കേറ്റിംഗ് ; വീഡിയോ വൈറല്‍

പ്രായം വെറും നമ്പര്‍ മാത്രം ആണെന്നത് ഭംഗിവാക്കല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ടൊറന്റോയിലെ ഊര്‍ബി റോയ്. സ്‌കേറ്റ് ബോര്‍ഡില്‍ ആളുകള്‍ തെന്നി മാറുന്നത് കാണാന്‍ നല്ല രസമാണ്. പ്രൊഫഷണലുകള്‍ അതില്‍ നന്നായി നൃത്തവും ചെയ്യും. അത്ര വലിയ പ്രൊഫഷണല്‍ അല്ലെങ്കിലും സാരിയുടുത്ത് സ്‌കേറ്റ്‌ബോര്‍ഡില്‍ ആര്‍ത്തുല്ലസിക്കുന്ന ഈ 46കാരിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ടിക്ടോക്കില്‍ ഊര്‍ബി നേരിട്ട് പോസ്റ്റ് ചെയ്ത വീഡിയോ മറ്റു സമൂഹമാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തത് ഇന്റര്‍നെറ്റ് ലോകത്ത് പുത്തന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ‘ആന്റി സ്‌കേറ്റ്‌സ്’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കോട്ടണ്‍ സാരി വൃത്തിയായി ഉടുത്തൊന്നുമല്ല ആന്റി സ്‌കേറ്റിംഗ് നടത്തിയിരിക്കുന്നത്. വെറുമൊരു വോയില്‍ സാരി വാരി ചുറ്റിയുള്ള ആ വീഡിയോ കണ്ടാല്‍ ആരും അതിശയിക്കുമെന്നതില്‍ സംശയമില്ല. ’46-ാം വയസ്സിലും ആന്റിയുടെ ജീവിതം മികച്ചതാണ്, ഇനിയും വൈകിക്കേണ്ട എന്ന വാചകങ്ങള്‍ വീഡിയോ തുറക്കുമ്പോള്‍ അതില്‍ കുറിച്ചിരിക്കുന്നതായി കാണാം. പ്രായത്തെ വെല്ലുന്ന മെയ്‌വഴക്കത്തോടെ ഒരുപാട് സ്ത്രീകള്‍ക്ക് ഊര്‍ബി പ്രചോദനമാവുകയാണ്.

വീഡിയോ കാണാം : https://www.youtube.com/watch?v=Fy2Aet8HesU

Comments: 0

Your email address will not be published. Required fields are marked with *