സിഇഒയ്ക്കൊപ്പമുള്ള കോളിനിടെ കസേര തകര്‍ന്ന് വീഴുന്ന യുവതി ; വീഡിയോ വൈറല്‍

കൊവിഡ് കാലത്ത് വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ ജോലിയില്‍ നിരവധി അബദ്ധങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതില്‍ പല രസകരമായ സംഭവങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നതും പതിവാണ്. ഈ നിരയില്‍ ഏറ്റവും പുതിയത് ഒരു യുവതി ഓണ്‍ലൈന്‍ കോളിനിടയില്‍ കസേര തകര്‍ന്നു വീഴുന്ന വീഡിയോയാണ്. കമ്പനിയിലെ സിഇഒയുമായുള്ള വീഡിയോ കോളിനിടെയാണ് അവര്‍ വീഴുന്നത്. വീഴ്ചയ്ക്കു ശേഷം അവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്.

‘സിഇഒയ്‌ക്കൊപ്പമുള്ള കോളില്‍ വീഴുന്ന വീഡിയോ ആസ്വദിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് ഷാര്‍ലെറ്റ് എന്ന യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ വീഡിയോ കോളില്‍ യുവതി സംസാരിക്കുന്നതായി കാണാം. തുടര്‍ന്ന് അതൊരു ഹൈ ലെവല്‍ കമ്പനി കോള്‍ ആണെന്നും മനസിലാക്കാനാകും. കോളിനിടെ കസേര ഒടിഞ്ഞതാണോ അതോ ചരിഞ്ഞു വീണതാണോ എന്നു വ്യക്തമല്ലെങ്കിലും യുവതി വീഴുകയാണ്. വീഴ്ചയുടെ ആഘാതവും അവരുടെ പെട്ടെന്നുളള നിലവിളിയും തുടര്‍ന്നുള്ള ചിരിയുമെല്ലാം വീഡിയോയില്‍ വ്യക്തമായി കാണാം. ക്യാമറ പെട്ടെന്നു തന്നെ സ്വിച്ച് ഓഫ് ചെയ്ത യുവതി പിന്നീട് അവരുടെ സഹപ്രവര്‍ത്തകനോട് കോള്‍ റെക്കോര്‍ഡ് ചെയ്തിരുന്നോ എന്ന് അന്വേഷിക്കുന്നുമുണ്ട്. പിന്നീട് അടുത്ത കസേരയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട ഷാര്‍ലെറ്റിനെയും വീഡിയോ കോളില്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ചിരിക്കുന്നതും, മറ്റുചിലര്‍ അവരുടെ അവസ്ഥയില്‍ ആശങ്കാകുലരാകുന്നതും കാണാം.

വീഡിയോ കാണാം : https://www.youtube.com/watch?v=5L0zNDn_4hQ

Comments: 0

Your email address will not be published. Required fields are marked with *