Flash News

‘സിഐ എഴുന്നേറ്റപ്പോൾ വള്ളത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ടു’; പ്രതികരണവുമായി വള്ളക്കാരൻ

വള്ളം മുങ്ങിയത് ബാലന്‍സ് നഷ്ടപ്പെട്ടതുമൂലമെന്ന് വള്ളക്കാരന്‍. സിഐ എഴുന്നേറ്റപ്പോഴാണ് ബാലന്‍സ് നഷ്ടപ്പെട്ടതെന്നും വള്ളക്കാരന്‍ പറഞ്ഞു. തിരുവനന്തപുരം കടയ്ക്കാവൂരില്‍ പ്രതിയെ തിരഞ്ഞുപോയ വള്ളം മുങ്ങിയാണ് പൊലീസുകാരന്‍ മരിച്ചത്. എസ്എപി ക്യാംപിലെ പൊലീസുകാരന്‍ ബാലുവാണ് മരിച്ചത്. പോത്തന്‍കോട് സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തിരയുന്നതിനിടെയാണ് അപകടം. വള്ളംമുങ്ങി കാണാതായ ബാലുവിനെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Comments: 0

Your email address will not be published. Required fields are marked with *