സിനിമാട്ടോഗ്രഫി നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ വിവിധ സിനിമ സംഘടനകള്‍ ഒരുങ്ങുന്നു

സിനിമ മേഖലയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രഫി നിയമത്തിനെതിരെ പ്രതികരണവുമായി ഫെഫ്ക പ്രസിഡന്റും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ രംഗത്തെത്തി.

‘സെന്‍സര്‍ ബോര്‍ഡിന്റെ അപ്പലേറ്റ് അതോറിറ്റി നിര്‍ത്തലാക്കിയതിനു പിന്നാലെ പുതിയ നിയമഭേദഗതി വരുന്നത് വലിയ അപകടമാണെന്നാണ് വിലയിരുത്തുന്നത്. ഇത് ചലച്ചിത്ര പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ ഭയാനകമാംവിധം പരിമിതപ്പെടുത്തുന്നുണ്ട്.’ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ പുതിയ നിയമം നിലവില്‍ വരുന്നതോടെ സിനിമാട്ടോഗ്രഫി നിയമത്തിലെ 5 ബി(1) വകുപ്പിന്റെ ലംഘനം ഉണ്ടായാല്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമ സര്‍ക്കാരിന് വീണ്ടും പരിശോധിക്കാന്‍ ആകുന്നതാണ്. രാജ്യസുരക്ഷ, സൗഹൃദ രാഷ്ട്രങ്ങളുമായുള്ള ബന്ധം, പൊതുസമാധാനം എന്നിവയെ ബാധിക്കുന്ന സിനിമകള്‍ക്ക് അംഗീകാരം നല്‍കരുത് എന്നാണ് 5 ബി(1) വകുപ്പ് പറയുന്നത്. ഈ വകുപ്പ് അടിസ്ഥാനമാക്കി തന്നെയാണ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത്.

ഇത് സര്‍ക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി മാത്രം ഉള്ളതാകും എന്ന ആശങ്ക സിനിമ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിവിധ സംഘടനകളെ നിയമത്തിനെതിരെ അണിനിരത്താനുള്ള ശ്രമങ്ങളും സിനിമ ലോകം ആരംഭിച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *