‘സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും; ഇ. ശ്രീധരന്‍

‘സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും; ഇ. ശ്രീധരന്‍

സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി ഇ. ശ്രീധരന്‍. പദ്ധതിക്കായി 393 കിലോ മീറ്റര്‍ ഭിത്തികെട്ടേണ്ടിവരും. പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പദ്ധതി, നാട്ടിനാവശ്യമായ പദ്ധതികള്‍ വേറെയുണ്ട്. സിൽവർ ലൈൻ പദ്ധതി മുഖ്യമന്ത്രിയുടെ പിടിവാശിയെന്ന് ഇ ശ്രീധരൻ ആരോപിച്ചു.

പദ്ധതിയുടെ പ്രത്യാഘാതങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എലവേറ്റഡ് പാതയാണ് കേരളത്തിന് അനുയോജ്യം. ഏതെങ്കിലും ഒരു വിഭാഗം എതിർപ്പു ഉയർത്തി എന്ന കാരണത്താൽ ഒരു സർക്കാർ പദ്ധതി ഉപേക്ഷിച്ച് പോകുന്നത് ശരിയല്ല. ഏതാനും ചിലരുടെ എതിർപ്പിനുമുന്നിൽ വഴങ്ങിക്കെടുക്കലല്ല സർക്കാരിന്റെ ധർമം. ഏതാനും ചിലരുടെ എതിർപ്പിനുമുന്നിൽ വഴങ്ങിക്കെടുക്കലല്ല സർക്കാരിന്റെ ധർമം. ഡി.പി.ആർ പുറത്തു വിടാത്തത് ദുരൂഹമെന്നും ശ്രീധരൻ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *