സി.പി.ഐ.എം പരിപാടിയ്ക്കിടെ ബി.ജെ.പി ആക്രമണം

ത്രിപുരയില്‍ സി.പി.ഐ.എം. എം.എല്‍.എയ്ക്ക് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്ക്. വിലക്കയറ്റത്തിനെതിരായ സി.പി.ഐ.എം. സമരത്തിനിടെയായിരുന്നു ആക്രമണം. എം.എല്‍.എ അടക്കം പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്.

രാജ്‌നഗറിലായിരുന്നു സമരം സംഘടിപ്പിച്ചിരുന്നത്. ഇതിന് എതിര്‍വശത്തായി ബി.ജെ.പി. പ്രവര്‍ത്തകരും സംഘടിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ മുദ്രാവാക്യം വിളിച്ച് സംഘർഷം ഉടലെടുക്കുകയായിരുന്നെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സൗമ്യ ദേബര്‍മ്മ പറഞ്ഞു. ലാത്തിച്ചാര്‍ജ് നടത്തിയാണ് ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകരെ സംഭവസ്ഥലത്തുനിന്ന് നീക്കിയതെന്നും പൊലീസ് അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *