സുന്ദരീ സുന്ദരന്മാര്‍ നിറഞ്ഞ ശുകവന ; ഫേസ്ബുക്കില്‍ വൈറലായി പക്ഷി സങ്കേതം

വൈവിധ്യമാര്‍ന്ന പക്ഷികള്‍ നിറഞ്ഞ ശുക വനത്തെ കുറിച്ച് ചിലര്‍ക്കെങ്കിലും അറിയുന്നുണ്ടാകും. പക്ഷികളുടെ ബാഹുല്യം കൊണ്ടുതന്നെ റെക്കോര്‍ഡ് സ്വന്തമാക്കിയ ഈ സങ്കേതത്തിലെ ഒരു വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുകയാണ്. ഗിന്നസ് ലോക റെക്കോര്‍ഡിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കപ്പെട്ട വീഡിയോ ഒറ്റ ദിവസത്തിനുള്ളില്‍ 4.38 ലക്ഷത്തില്‍ പരം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.

കര്‍ണാടകയിലെ മൈസുരുവില്‍ ഒരേക്കറോളം വിസ്തൃതമായ പ്രദേശത്താണ് ശുകവന സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാല്‍ മൈസുരുവില്‍ നിന്നും നാലു കിലോമീറ്ററോളം അകലെയുള്ള ദത്താനഗറില്‍ 468 വൃത്യസ്ത ഇനങ്ങളിലുള്ള പക്ഷികള്‍ക്കായി അവര്‍ക്കിണങ്ങും വിധത്തിലുള്ള വാസസ്ഥലം ഒരുക്കിയിരിക്കുകയാണ് ശുകവനയുടെ നടത്തിപ്പുകാര്‍. നാടന്‍ മുതല്‍ വിദേശ ഇനങ്ങളില്‍ വരെയുള്ള രണ്ടായിരത്തില്‍ പരം സുന്ദരന്‍മാരും സുന്ദരിമാരുമായ പക്ഷികള്‍ ഇവിടെയുണ്ട്. ഡോ. ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജിയാണ് ശുകവന സ്ഥാപിച്ചത്.

വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുള്‍പ്പെടെ ആളുകള്‍ ഉപേക്ഷിക്കുന്നതും പരിക്ക് പറ്റിയതുമായ എല്ലാ പക്ഷികളുടെയും പുനരധിവാസം ശുകവന ഏറ്റെടുക്കും. വൈവിധ്യമാര്‍ന്ന നിറങ്ങളിലുള്ള തത്തകളാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം. ഓരോ ഇനം പക്ഷികളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള വിവരണം അവയുടെ കൂടിന് പുറത്തായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

സ്വന്തം മക്കളെയെന്നവണ്ണം സ്വാമിജിയും വോളന്റിയര്‍മാരും പക്ഷികളെ പരിപാലിക്കുന്നത് വീഡിയോയിലൂടെ കാണാനാകും. എതായാലും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലൂടെ ഇപ്പോൾ പക്ഷികള്‍ക്ക് ആരാധകര്‍ കൂടിയിരിക്കുകയാണ്.

വീഡിയോ കാണാം : https://www.facebook.com/GuinnessWorldRecords/videos/1397885027247825

Comments: 0

Your email address will not be published. Required fields are marked with *