Flash News
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശത്തിനിടയിലെ സുരക്ഷ വീഴ്ച: അന്വേഷണത്തിന് പ്രത്യേക സമിതി

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശത്തിനിടയിലെ സുരക്ഷ വീഴ്ച: അന്വേഷണത്തിന് പ്രത്യേക സമിതി

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശത്തിനിടയിലെ സുരക്ഷ വീഴ്ചയിൽ അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ച് പഞ്ചാബ് സ‍ർക്കാർ. ജസ്റ്റിസ് എം എസ് ഗിൽ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക. ഇതിനിടെ സുരക്ഷ വീഴ്ചയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലും ഹർജിയെത്തിയിട്ടുണ്ട്. ലോയേർസ് വോയ്സ് എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വിഷയം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം വി രമണ നിരീക്ഷിച്ചു. ഹർജിയുടെ പകർപ്പ് പഞ്ചാബ് സർക്കാരിന് കൂടി നൽകാൻ കോടതി ആവശ്യപ്പെട്ടു. ഹർജി നാളെ പരിഗണിക്കും.

Comments: 0

Your email address will not be published. Required fields are marked with *