സുരേഷ് ഗോപിയുടെ ‘കാവൽ’ തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും

സുരേഷ് ഗോപിയെ നായകനാക്കി ഗുഡ് വിൽ എന്റർടേൻമെന്റ്സിന്റെ ബാനറിൽ ബോബി ജോർജ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ‘കാവൽ’. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന കുടുംബ ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ നിർമ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമയ്ക്കായി സമീപിച്ചിരുന്നെങ്കിലും ‘കാവൽ’ തിയേറ്റർ അനുഭവം ഏറെയുള്ള സിനിമയായതിനാൽ തിയേറ്ററുകളിൽ തന്നെ ചിത്രം റിലീസ് ചെയ്യാൻ നിര്‍മ്മാതാവ് തീരുമാനിക്കുകയായിരുന്നു.

നടനും തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം നിർവ്വഹിക്കുന്ന സിനിമയിൽ തമ്പാൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഐ എം വിജയൻ, ലാൽ, രഞ്ജിപണിക്കർ, സന്തോഷ് കീഴാറ്റൂർ, സയ ഡേവിഡ് എന്നിവരടങ്ങുന്ന താരനിരയും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞവർഷം സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ ടീസർ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *