സെപ്റ്റംബര്‍ 17 ന് ‘എല്ലാം ശരിയാകും’

ദുരന്തമാരിയായ കൊവിഡ് മൂലം പ്രതിസന്ധിയിലായ മലയാള സിനിമാ മേഖല കരകയറി തുടങ്ങുന്നു. വിവിധ സിനിമകള്‍ തിയേറ്ററുകളില്‍ എത്താനുള്ള തയ്യാറെടുപ്പുകളിലാണ്. ആസിഫ് അലി നായകനായെത്തുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രവും തിയേറ്ററുകളിലേക്ക് എത്തുകയാണ്.

സെപ്റ്റംബര്‍ 17നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിജു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തെ ഈ മാസം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’. എന്നാല്‍ കൊവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകള്‍ അടച്ചതോടെ ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കേണ്ടി വന്നു.

രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, സേതുലക്ഷ്മി തുടങ്ങിയ താരങ്ങളും ‘എല്ലാം ശരിയാകും’ എന്ന സിനിമയില്‍ അഭിനയിച്ചു. അതേസമയം ആസിഫ് അലിയെ നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത ‘കുഞ്ഞെല്‍ദോ’ എന്ന ചിത്രവും തിയേറ്ററുകളിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ്. ഓഗസ്റ്റ് 27നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *