സ്വന്തം സുരക്ഷയ്ക്കായി ഒരു രൂപ പോലും ചിലവഴിക്കാത്ത ശതകോടീശ്വരൻ!!

തന്റെ സ്വന്തം സുരക്ഷയ്ക്കായി ഒരു രൂപ പോലും ചിലവിടാത്ത ശതകോടീശ്വരനാണ് ഇപ്പോൾ ചർച്ചയാകുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി ഉൾപ്പടെയുള്ള ശതകോടീശ്വരന്മാരൊക്കെ സ്വന്തം സുരക്ഷയ്ക്കായി ചിലവഴിക്കുന്നത് കോടികളാണ്. 20 ലക്ഷം രൂപയിലേറെയാണ് മുകേഷ് അംബാനി Z+ സുരക്ഷയ്ക്കായി ഒരുമാസം ചിലവിടുന്നത്. ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ് വ്യക്തിഗത സുരക്ഷയ്ക്കായി പ്രതിമാസം 11 കോടി രൂപയാണ് ചിലവഴിക്കുന്നത്. എന്നാൽ ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സുക്കർബർഗാകട്ടെ ഒരു രൂപപോലും സ്വന്തം പോക്കറ്റിൽനിന്ന് സുരക്ഷയ്ക്കായി ചിലവാക്കാറില്ല.

ഫേസ്ബുക്കിൽനിന്ന് തന്നെ ഒരു ഡോളർ മാത്രമാണ് അദ്ദേഹം വാർഷിക ശമ്പളമായി എടുക്കുന്നത്. അതായത് ഇന്ത്യൻ തുക 73 രൂപ. ബോണസോ ഇക്വിറ്റിയോ ഇൻസെന്റീവുകളോ ഒന്നും വാങ്ങുന്നുമില്ല. ഇതൊന്നും ഇല്ലെങ്കിലും സുക്കർബർഗും കുടുംബവും സുരക്ഷിതരാണ്. 2020ൽ മാത്രം ഏകദേശം 171 കോടിയോളം (23 മില്യൺ ഡോളർ) രൂപയാണ് ഫേസ്ബുക്ക് സുക്കർബർഗിന്റെ സുരക്ഷയ്ക്കായി ചിലവിട്ടിരിക്കുന്നത്. കമ്പനിയുടെ വാർഷിക അവലോകനത്തിലാണ് ഫേസ്ബുക്ക് ഇക്കാര്യം പുറത്തുവിട്ടത്. സുക്കർബർഗിന് നേരേ ഭീഷണികള്‍ എത്തുന്നതിനാലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത് എന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനും (എസ്ഇസി) അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *