സ്വര്‍ണാഭരണങ്ങളുടെ ഹാള്‍മാര്‍ക്കിങ് ഉറപ്പാക്കുന്നത് ഇങ്ങനെ

സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പിക്കാനുള്ള സംവിധാനമാണ് ഹാൾമാർക്കിങ്. നിലവിൽ രാജ്യത്ത് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം മുതൽ ജ്വല്ലറികളിൽ ഹാൾമാർക്ക് ചെയ്ത 14,18, 22 കാരറ്റ് സ്വർണാഭരണങ്ങൾ മാത്രമേ വിൽക്കാനുമാകൂ. ബിഐഎസ് അംഗീകാരമുള്ള സെന്ററുകളിൽ നിന്നാണ് ഹാൾമാർക്കിങ് ചെയ്യുന്നത്. പക്ഷെ കൊവിഡിന്റെ പശ്ചാത്തലത്തിൽ ജ്വല്ലറികൾ കൃത്യമായ പ്രക്രിയയിലൂടെ ഹാൾമാർക്കിങ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

സ്വന്തമായി ജ്വല്ലറികൾ ഹാൾമാർക്ക് ചെയ്യുന്നതിനെ ഡബ്ബ ഹാൾമാർക്കിങ് എന്നാണ് വിളിക്കുന്നത്. ഹാൾമാർക്ക് ചെയ്ത സ്വർണാഭരണത്തിലെ മുദ്രകൾ നോക്കി ഉപഭോക്താക്കൾക്ക് ഗുണമേന്മ തിരിച്ചറിയാനാകും.

ത്രികോണാകൃതിയിലുള്ള ബി‌ഐ‌എസ് മുദ്ര, പരിശുദ്ധി തെളിയിക്കുന്ന കാരറ്റേജ് (22K915), ഹാൾമാർക്ക് ചെയ്ത സെന്റർ അഥവാ അസേയിങ് ആൻഡ് ഹാൾമാർക്കിങ് സെന്റർ (എ‌എച്ച്‌സി), ജ്വല്ലറിയുടെ തിരിച്ചറിയൽ മുദ്ര എന്നിങ്ങനെ പ്രധാനമായും നാല് മുദ്രകൾ അടങ്ങിയതാണ് ഹാൾമാർക്കിങ്. സ്വർണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനായി ജ്വല്ലറി ഉടമയോട് ബിഐഎസ് ലൈസൻസ് കാണിക്കണമെന്ന് ആവശ്യപ്പെടാം. ബി‌ഐ‌എസ് മാർ‌ഗ്ഗനിർ‌ദ്ദേശമനുസരിച്ച് ജ്വല്ലറികൾ‌ ലൈസൻ‌സ് മുൻ‌കൂട്ടി പ്രദർശിപ്പിക്കണം. സ്ലിപ്പിലും സ്റ്റോറിലും സൂചിപ്പിച്ച വിലാസം ഒന്നാണോ എന്നതും പരിശോധിക്കണം.

സ്വർണാഭരണങ്ങളിൽ ഹാൾമാർക്കിങ് ചെയ്തിട്ടുണ്ടെങ്കിൽ ജ്വല്ലറികൾ ബില്ലിൽ ചേർക്കണം. ഒരു ഇനത്തിന് ഹാൾമാർക്കിങ് ചെയ്യുന്നതിന് 35 രൂപ വരെയാണ് ഹാൾമാർക്കിങ് സെന്ററുകൾ ജ്വല്ലറികളിൽനിന്ന് ഈടാക്കുക.

Comments: 0

Your email address will not be published. Required fields are marked with *