സ്വർണക്കടത്ത് കേസിൽ താൻ നിരപാരാധി, മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുന്നു; അർജുൻ ആയങ്കി

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ താൻ നിരപാരാധിയാണെന്ന് അർജുൻ ആയങ്കി. പാർട്ടിയുമായി തനിക്ക് ബന്ധമില്ലെന്നും മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും അർജുൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രം അർജുൻ തന്നെ ആണെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു.

തനിക്ക് കേസുമായി ബന്ധമില്ലെന്നും. പുറത്ത് വന്നതായി പറയപ്പെടുന്ന തൊണ്ണൂറ് ശതമാനം വിവരങ്ങളും വ്യാജമാണെന്നും. മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും. തന്റെ നിരപരാധിത്വം താൻ തെളിയിച്ചോളാമെന്നും അർജുൻ ആയങ്കി പറഞ്ഞു. കസ്റ്റംസ് ഓഫീസിൽ നിന്ന് വൈദ്യപരിശോധനക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം.

താൻ സി.പി.എം പ്രവർത്തകൻ അല്ലെന്നും. പാർട്ടിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും അർജുൻ ആയങ്കി പറഞ്ഞു. അതേസമയം തെളിവ് നശിപ്പിക്കാൻ അർജുൻ ശ്രമിച്ചതായും പതിനാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു.

Comments: 0

Your email address will not be published. Required fields are marked with *