Flash News
തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണത്തിന് വിലയിടിവ്

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണത്തിന് വിലയിടിവ്

സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലത്തെ സ്വർണവില ഗ്രാമിന് 4495 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 4515 രൂപയായിരുന്നു കഴിഞ്ഞ ദിവസം. എന്നാൽ ഇന്നലെ 4515 രൂപയിൽ നിന്ന് 4495 ലേക്ക് വില ഇടിഞ്ഞു. ഇന്ന് 4460 രൂപയായി കുറയുകയായിരുന്നു. ഇതോടെ ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 36120 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിനു വില. ഇന്നലെ 35960 രൂപയും ഇന്ന് 35680 രൂപയായും കുറഞ്ഞു. പവൻ സ്വർണത്തിന് ഇന്നലെ 160 രൂപയാണ് കുറവുണ്ടായത്. ഇന്ന് 280 രൂപയുടെ കുറവും ഉണ്ടായി. ഇതോടെ 440 രൂപയാണ് രണ്ട് ദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിനു കുറഞ്ഞത്. 55 രൂപ ഗ്രാമിനും കുറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *