Flash News

‘ഹരിത’യുടെ പരാതിയിൽ ലത്തീഫ് തുറയൂരിന് പൊലീസ് നോട്ടിസ്

ഹരിതയുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് പൊലീസ് നോട്ടിസച്ചു. വനിതാ കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലത്തീഫ് തുറവൂരിന് നോട്ടിസ്. ഹരിത നേതാക്കളെ സംസ്ഥാന പ്രസിഡന്റ് അപമാനിച്ച യോഗത്തിലെ മിനിറ്റ്സ് ഹാജരാക്കന്‍ നിര്‍ദേശം നൽകി.

അതേസമയം, ഹരിതയുടെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് ചോദ്യം ചെയ്യലിന് ഹാജരാകും. സ്ത്രീത്വത്തെ അപമാനിക്കലിനാണ് കേസെടുത്തിരിക്കുന്നത്. ലൈം​ഗീക ചുവയോടെയുള്ള സംസാരത്തിനാണ് കേസ്. ജൂൺ 24ന് ചേർന്ന യോ​ഗത്തിന്റെ മിനിട്സ് ഹാജരാക്കാനും നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *