ഹിപ്പോയെ സാക്ഷിയാക്കി വില്‍ യു മാരി മീ ; സ്റ്റൈലന്‍ പ്രൊപ്പോസല്‍ വൈറല്‍

കൈയില്‍ ഒരു മോതിരവുമായി മുട്ടുകുത്തി നില്‍ക്കുന്ന പുരുഷന്‍.. പെണ്ണിന്റെ കണ്ണില്‍ നോക്കി വില്‍ യു മാരി മീ എന്ന ചോദ്യം… ഇതു കേള്‍ക്കാനും ആ കാഴ്ച കാണാനും ഒരു സുഖമാണ്. ഇത്തരത്തില്‍ ഒരു പ്രൊപ്പോസല്‍ കാണുന്നത് മൃഗശാലയിലെ ഹിപ്പോപ്പൊട്ടാമസ് ആണെങ്കിലോ?

അമേരിക്കയിലെ ഒഹിയോയിലുള്ള സിന്‍സിനാറ്റി മൃഗശാലയിലാണ് ഈ രസകരമായ കാഴ്ച അരങ്ങേറിയത്. മൃഗശാല അധികൃതര്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലാകെ വൈറലായിരിക്കുകയാണ്.

ഹിപ്പോയ്ക്കു മുന്നിലുള്ള പ്രൊപ്പോസലില്‍ ആശ്ചര്യം പ്രകടിപ്പിച്ച് പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമാണിപ്പോള്‍. അജ്ഞാതരായ രണ്ടു വ്യക്തികളുടെ പ്രൊപ്പോസല്‍ സീന്‍ പങ്കുവെച്ചുകൊണ്ട് രണ്ട് ചിത്രങ്ങളാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. ഒന്ന് പുരുഷന്‍ സ്ത്രീക്ക് മുന്നില്‍ മുട്ടുകുത്തി മോതിരം നല്‍കുന്ന ദൃശ്യം. ഇതില്‍ പുരുഷന് പിന്നിലായി ഗ്ലാസ് ഭിത്തിക്കുള്ളില്‍ ഹിപ്പോ ആ കാഴ്ച കണ്ടു നില്‍ക്കുന്നത് കാണാം. മറ്റൊന്ന് പെണ്‍കുട്ടി വിരലില്‍ മോതിരം ധരിച്ചിരിക്കുന്ന ചിത്രം. ഇതിലും പശ്ചാത്തലത്തില്‍ ഹിപ്പോയുണ്ട്. ‘ഹിപ്പോയ്ക്കു മുന്നിലെ അസുലഭ നിമിഷങ്ങള്‍.. അവള്‍ സമ്മതം മൂളി. ഹിപ്പോ അംഗീകരിച്ചു…’ എന്ന അടിക്കുറിപ്പോടെ നല്‍കിയിരിക്കുന്ന ചിത്രങ്ങള്‍ നെറ്റിസണ്‍സ് ഏറ്റെടുത്തു കഴിഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *