Flash News

ഹെലികോപ്റ്റര്‍ അപകടം: മരണം 11 ആയി; ഔദ്യോ​ഗിക സ്ഥിരീകരണം ഉടൻ

 

ഊട്ടി കുന്നൂരിനു സമീപം സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തിൽ മരണം 11 ആയി. മൂന്നുപേര്‍ക്ക് പരുക്കേറ്റു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനുള്‍പ്പെടെ ഗുരുതര പരുക്കുണ്ട്. ഇവരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം അൽപ സമയത്തിനകം പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് പാർലമെന്റിൽ അറിയിക്കും.

14 യാത്രക്കാരില്‍ ഉന്നത സൈനികോദ്യോഗസ്ഥരും റാവത്തിന്റെ ഭാര്യയും സ്റ്റാഫും ഉൾപ്പെടുന്നു. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നു കരുതുന്നു.

Comments: 0

Your email address will not be published. Required fields are marked with *