ഹെലികോപ്റ്റർ അപകടം; മന്ത്രിസഭ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

തമിഴ്നാട് കൂനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോ​ഗം വിളിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി വൈകിട്ട് 6.30നാണ് ചേരുക അതേസമയം, രാഷ്ട്രപതി മുംബൈയിലെ പരിപാടികൾ റദ്ദാക്കി ദില്ലിക്ക് മടങ്ങി. പാർലമെന്റിൽ നാളെ പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഉണ്ടാവും.

രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ 13 പേർ മരിച്ചെന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന തന്നെ സ്ഥിരീകരിക്കുന്നത്. രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ നില അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകളെങ്കിലും, അദ്ദേഹത്തിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വ്യോമസേനയോ പ്രതിരോധമന്ത്രാലയമോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *