ഹെല്‍ത്തിയുമാണ് ടേസ്റ്റിയുമാണ് ; ഏറ്റവും ഇഷ്ടപ്പെട്ട ഡെസേര്‍ട്ടിന്റെ രുചിക്കൂട്ട് പങ്കുവെച്ച് അഹാന

സിനിമയിലും സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകരുള്ള ചലച്ചിത്ര താരമാണ് അഹാന കൃഷ്ണ. താരം സമൂഹമാധ്യമങ്ങളില്‍ വീട്ടിലെ വിശേഷങ്ങളില്‍ പലതും പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താരം തന്റെ ഫേവറേറ്റ് ഡെസേര്‍ട്ടിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ്.

വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ഡെസേര്‍ട്ട് ഏറെ ആരോഗ്യകരമാണ്. ഏറെ രുചികരവും. വീടിന്റെ മുറ്റത്തുള്ള പാഷന്‍ ഫ്രൂട്ടാണ് ഡെസേര്‍ട്ട് തയ്യാറാക്കുന്നതിനായി അഹാന ആദ്യം എടുത്തത്. തുടര്‍ന്ന് പാഷന്‍ ഫ്രൂട്ടിലെ ഭക്ഷ്യയോഗ്യമായ ഉള്‍വശം ഒരു ബൗളിലേക്ക് മാറ്റുന്നു.

ഇനി ഇതിലേക്ക് അല്‍പം തേന്‍ ചേര്‍ക്കുകയാണ് താരം. അതിനുശേഷം നല്ലതുപോലെ യോജിപ്പിക്കുന്നു. വളരെ ഈസിയായി കുറഞ്ഞ സമയംകൊണ്ട് തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഈ പാഷന്‍ഫ്രൂട്ട് ഹണി ഡെസേര്‍ട്ട്.

വിഡിയോ കാണാം : https://www.youtube.com/watch?v=JYWc6AQZXJc&ab_channel=AhaanaKrishna

Comments: 0

Your email address will not be published. Required fields are marked with *