ഹൈഹീല്‍ ധരിച്ച് പെണ്‍കുട്ടിയുടെ ഫുട്ബോള്‍ വിസ്മയം ; വീഡിയോ വൈറല്‍

വിവിധ തരത്തിലുള്ള കഴിവുകള്‍ കൊണ്ട് പലരും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഒരു പെണ്‍കുട്ടി വൈറലായി മാറിയിരിക്കുകയാണ്. അപാരമായ ബാലന്‍സിങ് കഴിവ് കൊണ്ടാണ് ഈ പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഹൈഹീലുള്ള ചെരുപ്പുകള്‍ ധരിച്ച് ഫുട്‌ബോളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന മിടുക്കിയുടെ വീഡിയോ നിരവധി ആളുകള്‍ സോഷ്യല്‍മീഡിയ പ്രൊഫൈലുകളില്‍ പങ്കുവയ്ക്കുന്നുണ്ട്. ഒട്ടുംതന്നെ ബാലന്‍സ് തെറ്റാതെയാണ് പെണ്‍കുട്ടിയുടെ അഭ്യാസം എന്നതും ശ്രദ്ധേയമാണ്.

സിന്‍ഡി എന്നാണ് ഈ മിടുക്കിയുടെ പേര്. മിസോറാം സ്വദേശിനിയാണ്. 14 വയസ്സുമാത്രമാണ് പ്രായം. ഈ പ്രായത്തിനുള്ളില്‍ തന്നെ കാഴ്ചക്കാരെ അതിശയിപ്പിക്കുകയാണ് ഈ മിടുക്കി. സിന്‍ഡിയുടെ അച്ഛന്‍ ഒരു ഫുട്‌ബോള്‍ കോച്ചാണ്. അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിന്‍ഡിയുടെ ഈ മാസ്മരിക പ്രകടനം. ഫുട്‌ബോള്‍ നിലംതൊടാതെ തട്ടിക്കൊണ്ടുള്ള കീപ്പി – അപ്പി ചലഞ്ചിന്റെ ഭാഗമായാണ് സിന്‍ഡിയും ഹൈഹീല്‍ ധരിച്ച് ഫുട്‌ബോള്‍ കൊണ്ട് വിസ്മയിപ്പിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *