Flash News

ഹോക്കിക്ക് പുതിയ തുടക്കമാണ് ഈ നേട്ടം; ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി രാഷ്ട്രപതി

 

ഒളിമ്പിക്സിലെ വെങ്കലമെഡല്‍ നേട്ടത്തിന് പിന്നാലെ ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 41 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങളെന്നാണ് രാഷ്ട്രപതി ട്വീറ്റ് ചെയ്തത്. സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് ടീം ഇന്ത്യ കാഴ്ച വച്ചത്. ഹോക്കിക്ക് പുതിയ തുടക്കമാണ് ഈ നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാവും നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *