ഹോണ്ട സൂപ്പര്‍ കബ് 125, 2022 മോഡലുകള്‍ വിപണിയിലെത്തി

സൂപ്പർ കബ് 125ന്റെ പരിഷ്‌ക്കരിച്ച മോഡൽ ഹോണ്ട പുറത്തിറക്കി. പുതുക്കിയ ഇന്റേണലുകളുള്ള എന്‍ജിനിലേക്ക് യൂറോ 5 അപ്‌ഡേറ്റുകൾ അണിനിരത്തിയാണ് കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്. 2022 ഹോണ്ട സൂപ്പർ കബ് 125-ന്റെ സിംഗിൾ ഓവർഹെഡ് ക്യാം, ടു വാൽവ് എന്‍ജിന്‍ ഇപ്പോൾ 7,500 rpm-ൽ 9.6 bhp കരുത്തും 6,250 rpm-ൽ 10.4 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇൻടേക്കിനായി ഒരു പുതിയ എയർബോക്സ് ഉണ്ട്. ഇത് പുതിയ എഞ്ചിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്.

2022 ഹോണ്ട മങ്കിയിൽ നിന്ന് വ്യത്യസ്തമായി സൂപ്പർ കബ് 125 നാല് സ്പീഡ് ഗിയർബോക്‌സ് തന്നെയാണ് മുന്നോട്ടു കൊണ്ടുപോയിരിക്കുന്നത്. കൂടാതെ പവർ ഒരു കേന്ദ്രീകൃത ക്ലച്ച് വഴി കൈമാറ്റം ചെയ്യപ്പെടുന്നു.ശരിക്കും ആധുനിക ഇരുചക്രവാഹനമാണ് കബ്. ഹോണ്ട സ്മാർട്ട് കീ സംവിധാനം ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളാണ് മോഡലിൽ ജാപ്പനീസ് ബ്രാൻഡ് അണിനിരത്തുന്നത്. സ്മാർട്ട് കീ എഞ്ചിൻ ഇമോബിലൈസറായി പ്രവർത്തിക്കുന്നു. കൂടാതെ ‘ആൻസർ ബാക്ക്’ ഫംഗ്ഷനും ഇതിന്റെ പ്രത്യേകതയാണ്.

Comments: 0

Your email address will not be published. Required fields are marked with *